1971 മെയ് 13ന് മല്ലപ്പള്ളി മോടയില്‍ എം. ഇ.ഈപ്പന്റെയും ചിന്നമ്മ ഈപ്പന്റെയും മകനായി ജനനം. സെന്റ് ഫിലോമിനാസ് യു.പി.സ്‌കൂള്‍ മല്ലപ്പള്ളി, സി.എം.എസ് ഹൈസ്‌കൂള്‍ നെടുങ്ങാടപ്പള്ളി സി.എം.എസ് കോളജ് കോട്ടയം, എന്‍.എസ്.എസ് ട്രെയിനിങ് കോളജ് ചങ്ങനാശ്ശേരി, എസ്.ബി.കോളജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം എം.എ,(മലയാളം),എം.എ(ഇംഗ്ളീഷ്),ബി.എഡ്,പി.എച്ച് ഡി. ബിരുദങ്ങള്‍. ആലുവ യു.സി കോളജ് മലയാള വിഭാഗത്തില്‍ അസി.പ്രൊഫസര്‍. എം.ജി. സര്‍വ്വകലാശാലയില്‍ ഗവേഷണമാര്‍ഗ്ഗനിര്‍ദ്ദേശകന്‍. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.
കൃതികള്‍: ദിക്കാരി(കവിതാസമാഹാരം), പണ്ടു സാറ്റു കളിച്ചപ്പോള്‍(കവിതാസമാഹാരം), അരങ്ങുമുതല്‍ അഭ്രപാളി വരെ (പഠനം), കത്തുന്ന കാലുകള്‍(പഠനം), നാന (വിവര്‍ത്തനം), പ്രതീകനിഘണ്ടു, ഭാഷ നവീന പഠന വഴികള്‍ (എഡി:)
Assistant Professor
Union Christian college, Aluva